വാഷിങ്ടൺ: സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന പദവി ഇനി വ്യാഴത്തിന്. 12 പുതിയ ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തിയതോടെയാണ് ശനിയെ വ്യാഴം മറികടന്നത്. വ്യാഴത്തിന് 92ഉം ശനിക്ക് 83ഉം ഉപഗ്രഹമാണുള്ളത്.
ജ്യോതിശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ പുതിയ ഉപഗ്രഹങ്ങളെ അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂനിയന്റെ മൈനർ പ്ലാനറ്റ് സെന്ററിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഗവേഷണത്തിൽ പങ്കാളിയായി സ്കോട്ട് ഷെപ്പേഡ് പറഞ്ഞു. 2021ലും 2022ലും ഹവായിയിലും ചിലിയിലും വെച്ച് ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്.
തുടർപഠനങ്ങളിലാണ് പുതിയവയാണെന്ന് സ്ഥിരീകരിച്ചത്. ഒരു കിലോമീറ്റർ മുതൽ മൂന്ന് കിലോമീറ്റർ വരെ വലുപ്പമുള്ളതാണ് ഉപഗ്രഹങ്ങൾ. ഇവക്ക് പേരിട്ടിട്ടില്ല. സൗരയൂഥത്തിലെ യുറാനസിന് 27ഉം നെപ്റ്റ്യൂണിന് 14ഉം ചൊവ്വക്ക് രണ്ടും ഭൂമിക്ക് ഒന്നും ഉപഗ്രഹങ്ങളാണുള്ളത്. ബുധനും ശുക്രനും ഉപഗ്രഹങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.