ന്യൂയോർക്: 'അമ്മയുടെ ചുമലിൽ ചവിട്ടിയാണ് ഞാൻ വളർന്നത്. ജീവിത ഭാരം സ്വന്തം ചുമലിേലറ്റുന്ന എല്ലാവർക്കുമൊപ്പം ഞാനുണ്ടാകും. 19ാം വയസ്സിൽ അമേരിക്കയിലെത്തി ജീവിതം കെട്ടിപ്പടുത്ത അമ്മ ശ്യാമള ഗോപാലൻ ഇവിടെയുണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാം അവർ മുകളിലിരുന്നു കാണുന്നുണ്ടാകും' ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷെൻറ മൂന്നാം ദിവസം അമേരിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥിത്വം ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
താനും കുടുംബവും കടന്നുവന്ന വഴികളും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും, കറുത്തവർഗക്കാരിയും ഇന്ത്യൻ വംശജയും എന്ന നിലയിൽ അഭിമാനത്തോടെ അമ്മ വളർത്തിയതും ഒാർത്തെടുത്തായിരുന്നു കമലയുടെ പ്രഭാഷണം. പ്രോസിക്യൂട്ടർ എന്ന നിലയിൽ കോടതി മുറിയിൽ ആദ്യ ദിവസം പറഞ്ഞ 'ജനങ്ങൾക്കുവേണ്ടി കമല ഹാരിസ്' എന്ന വാക്കുകളായിരുന്നു ജീവിതത്തിലുടനീളം നയിച്ചതെന്നും അവർ പറഞ്ഞു.
കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും വളരെ മോശം രീതിയിലാണ് പ്രസിഡൻറ് ട്രംപ് കൈകാര്യം ചെയ്തത്. കോവിഡ് മൂലം മരിക്കുന്നവരിലേറെയും കറുത്തവരും ലാറ്റിനമേരിക്കക്കാരും തദ്ദേശീയ ജനവിഭാഗങ്ങളുമായത് യാദൃച്ഛികമല്ലെന്നും സ്ഥാപനവത്കരിക്കപ്പെട്ട വംശീയതയുടെ ഭാഗമാണെന്നും കമല ഹാരിസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായവരിൽ ഏറെയും ഇൗ വിഭാഗങ്ങളാണ്. ജീവനും ജീവിത മാർഗങ്ങളും നഷ്ടപ്പെടുത്തിയത് നേതൃത്വത്തിെൻറ പരാജയമാണെന്നും കമല വ്യക്തമാക്കി. നിയമത്തിനുമുന്നിൽ തുല്യതക്കായി പ്രവർത്തിക്കും. എല്ലാവരും സ്വതന്ത്രർ ആകുന്നതുവരെ ഞങ്ങളാരും സ്വതന്ത്രരാകില്ലെന്നും കമല ഹാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.