വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പുതിയ പ്രസ് സെക്രട്ടറിയെ നിയമിച്ചു. നേരത്തെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ വക്താവായി പ്രവര്‍ത്തിച്ച ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ സബ്രിന സിങ് ആണ് പ്രസ് സെക്രട്ടറി.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥനാര്‍ഥികളായിരുന്ന കോറി ബുക്കര്‍, മൈക്ക് ബ്ലൂംബര്‍ഗ് എന്നിവരുടെ പ്രസ് സെക്രട്ടറിയായിരുന്നു 32കാരിയായ സബ്രിന.
കമല ഹാരിസിനൊപ്പം പ്രവര്‍ത്തിക്കുന്നതിലെ ആവേശത്തിലാണ് താനെന്ന് സബ്രിന പ്രതികരിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ് സെക്രട്ടറിയാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായി ഇതോടെ സബ്രിന സിങ്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് കമല ഹാരിസ്. തമിഴ് കുടുംബത്തിലെ ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസിന്റെയും മകളാണ് 55 കാരിയായ കമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.