കോയമ്പത്തൂർ: പ്രസിഡൻറായി ട്രംപ് വന്നാലും ബൈഡൻ ജയിച്ചാലും ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയാവുമെന്ന ചർച്ചകൾ രാഷ്ട്രീയ വാണിജ്യ വൃത്തങ്ങളിൽ സജീവമാണ്. എന്നാൽ, ഇന്ത്യയുടെ തെക്കേ അറ്റത്തെ തുളസീന്ദ്രപുരം എന്ന തമിഴ്ഗ്രാമത്തിന് ഈ തെരഞ്ഞെടുപ്പ് വീട്ടുകാര്യമാണ്. അവരുടെ പ്രാർഥനകളും ആശംസകളും ജോ ബൈഡനാണ്, അതിലേറെ അദ്ദേഹത്തിെൻറ വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസിന് വേണ്ടിയാണ്.
തലസ്ഥാന നഗരമായ ചെന്നൈയിൽനിന്ന് 320 കിലോ മീറ്റർ അകലെയുള്ള ആ ചെറുഗ്രാമത്തിെൻറ പേരമകളാണ് കമല എന്നതുതന്നെ കാരണം. കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലെൻറ ജന്മനാടാണ്Kamala Harris's ancestral village in Tamil Nadu prays for her success.
കമലയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ട സമയം മുതൽ ഈ വിജയദിവസത്തിനായി കാത്തിരിക്കുകയാണ് ഗ്രാമമൊന്നാകെ. യു.എസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് തിരുവാരൂർ ജില്ലയിലെ തുളസീന്ദ്രപുരം ഗ്രാമവും പൈങ്ങനാട് തെരുവും ഈ നാളുകൾ മുഴുവനും ചിന്തിച്ചിരുന്നത്. സിങ്കപ്പെണ്ണ് എന്ന വിശേഷണവുമായി ആശംസ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നു ഓരോ മുക്കുമൂലകളിലും. ഗ്രാമത്തിലെ ക്ഷേത്രത്തിൽ ദിവസങ്ങളായി പ്രത്യേക പൂജയും അന്നദാനവുമുണ്ട്. വിശേഷ ഉത്സവമായ ദീപാവലിക്ക് ഒരാഴ്ചയിലേറെ ഇനിയും ബാക്കിയുണ്ടെങ്കിലും വീട്ടുമുറ്റങ്ങളാകെ മനോഹരമായ കോലങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഞങ്ങൾ കമലക്ക് വിജയമാശംസിക്കുന്നു എന്ന വർണം നിറഞ്ഞ എഴുത്തുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.