ഇന്ത്യൻ ദമ്പതികളും മകനും യു.എസിൽ മരിച്ച നിലയിൽ

വാഷിങ്ടൺ: ഇന്ത്യക്കാരായ ദമ്പതികളെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ദാവണ്‍ഗര സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35), മകൻ യാഷ് (6) എന്നിവരാണ് മരിച്ചത്. മേരിലാൻഡിലെ ബാൾട്ടിമോറിലെ വീട്ടിൽ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്ത് വർഷത്തോളമായി അമേരിക്കയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

കർണാടകത്തിലെ ദാവൻഗെരെ ജില്ലയിലെ ജഗലൂർ താലൂക്കിലെ ഹലേക്കൽ ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശം. യോഗേഷിന്റെ മാതാപിതാക്കൾ കഴിഞ്ഞ 25 വർഷമായി ദാവൻഗെരെയിലെ വിദ്യാനഗറിലാണ് താമസിച്ചിരുന്നത്. യോഗേഷിന്റെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചതിനാൽ അമ്മ ദാവംഗരെയിൽ തനിച്ചായിരുന്നു താമസം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കർണാടക പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം തേടിയതായും നാട്ടിലുള്ള ബന്ധുക്കൾ പറഞ്ഞു.  

Tags:    
News Summary - Karnataka couple, minor son found dead in US home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.