കർണാടകയിൽ തിങ്കളാഴ്​ച മുതൽ സ്​കൂളുകൾ തുറക്കുന്നു

ബംഗളൂരു: കോവിഡ്​ രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കർണാടകയിൽ തിങ്കളാഴ്​ച മുതൽ സ്​കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. തിങ്കളാഴ്​ച മുതൽ ഒമ്പത്, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി (ഹയർ​െസക്കൻഡറി) വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്​. പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ്​ വരെയുള്ളവർക്ക്​ ക്ലാസുകൾ ഒാൺലൈനായിത്തന്നെ തുടരും.

അതേസമയം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ സ്​കൂൾ തുറക്കേണ്ടതില്ലെന്നാണ്​ ജില്ലാ ഭരണകൂടത്തി​െൻറ തീരുമാനം. രണ്ട് ശതമാനത്തിൽ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ആദ്യഘട്ടത്തിൽ ഒാഫ്​ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്​. കാസർകോടിനോട്​ അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ കൂടുതലായതിനാലാണ്​ സ്​കൂളുകളിൽ ഒാഫ്​ലൈൻ ക്ലാസ്​ ആരംഭിക്കുന്നത്​ ആഗസ്​റ്റ്​ 28 വരെ മാറ്റിവെച്ചത്​​. ഉഡുപ്പിയിൽ 2.5 ആണ്​ പോസിറ്റിവിറ്റി നിരക്ക്​. ഇത്​ താഴുന്ന പക്ഷം സ്​കൂൾ തുറക്കാനാണ്​ തീരുമാനം.

കർണാടകയിൽ സ്​കൂളുകൾ തുറക്കുന്നതിന്​ മുന്നോടിയായി സർക്കാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ പറഞ്ഞു.

ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിൽ രണ്ട്​ ബാച്ചായാണ്​ വിദ്യാർഥികൾക്ക്​ പ്രവേശനം അനുവദിക്കുക. രണ്ടു ബാച്ചുകൾക്കും വ്യത്യസ്​ത ദിവസങ്ങളിലാണ്​ ക്ലാസ്​ . ആഴ്​ചയിൽ മൂന്നു ദിവസം വീതം ഇരു ബാച്ചുകൾക്കും അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ വിദ്യാർഥികൾ ക്ലാസിൽ ഹാജരായാൽ മതി. കുട്ടികളുടെ ഹാജർ നിർബന്ധമല്ലെന്ന്​ സ്​കൂളുകൾക്ക്​ സർകാർ നിർദേശം നൽകി. ഉച്ചഭക്ഷണ വിതരണവും ഒഴിവാക്കി.

കോവിഡ്​ മൂന്നാം തരംഗത്തി​െൻറ സാധ്യത നിലനിൽക്കുന്നതിനാൽ പ്രൈമറി സ്​കൂളുകൾ തുറക്കുന്നതിനെ കുറിച്ച്​ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി കൂടിയാലോചിച്ച ശേഷം ഇൗ മാസം അവസാനത്തിൽ തീരുമാനമെടുക്കും.


Tags:    
News Summary - karnataka to open schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.