വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ പാകിസ്താൻ എംബസിക്ക് മുന്നിൽ പ്രവാസികളായ കശ്മീർ പണ്ഡിറ്റുകളുടെ പ്രതിഷേധം. പ്രവാസി കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടായ്മയും മറ്റ് സംഘടനകളും വാഹന റാലി പ്രതിഷേധത്തിൽ പങ്കെടുത്തു.
പാകിസ്താനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, കശ്മീരിൽ അനധികൃത കടന്നുകയറ്റം നടത്തുകയാണെന്ന് പറഞ്ഞു. അധിനിവേശ കശ്മീരിൽ നിന്ന് പുറത്തു പോകണമെന്നും കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
73 വർഷമായി പാകിസ്താൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയിലും കശ്മീരിലെ പരസ്യ പ്രവർത്തനങ്ങളിലും ശക്തമായി അപലപിക്കാനാണ് ഒത്തുകൂടിയതെന്ന് സംഘാടകനായ ഡോ. മോഹൻ സപ്രു പറഞ്ഞു. കശ്മീരി ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നീ ന്യൂനപക്ഷ സമുദായങ്ങളെയാണ് പാകിസ്താൻ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.