യു.കെ ഇന്ത്യൻ ഹൈകമീഷനിലെ ത്രിവർണ പതാക താഴ്ത്തി ഖലിസ്ഥാനി പ്രതിഷേധക്കാർ - വിഡിയോ

ലണ്ടൻ: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷന് മുന്നിൽ സ്ഥാപിച്ച ത്രിവർണ പതാക ഖലിസ്ഥാൻ അനുകൂലികൾ അഴിച്ചുമാറ്റി. ഖലിസ്ഥാനി പതാകകൾ വീശിയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും സംഘം ഏറെ നേരം ഹൈകമീഷന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹൈകമീഷനിലെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഖലിസ്ഥാൻ പതാക സ്ഥാപിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം തടയുന്നതും ത്രിവർണ്ണ പതാക പ്രതിഷേധക്കാരിൽ നിന്ന് പിടിച്ചെടുക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് അറിയാമെന്ന് സ്കോട്ട്ലൻഡ് യാർഡ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. അതേസമയം, വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ ഏറ്റവും മുതിർന്ന യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പരിസരത്ത് മതിയായ സുരക്ഷയില്ലാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഹൈകമീഷൻ കെട്ടിടത്തിലെ തകർന്ന ജനലുകളുടെയും ​കെട്ടിടത്തിന് മുകളിലേക്ക് അതിക്രമിച്ച് കയറുന്ന പ്രതിഷേധക്കാരന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 


Tags:    
News Summary - Khalistani protestors pull down Tricolour at Indian embassy in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.