കോക്‌സ് ബസാർ (ബംഗ്ലാദേശ്): റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മുതൽ കനത്ത മഴയാണ് ക്യാമ്പിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്. ബുധനാഴ്ച രാവിലെയാണ് കോക്‌സ് ബസാറിലെ ഉഖിയ അഭയാർത്ഥി ക്യാമ്പുകളിൽ മണ്ണിടിച്ചിലിൽ ഒമ്പത് റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായാണ് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്.
ഒമ്പത്, പത്ത് ക്യാമ്പുകളിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് അഡീഷണൽ റെഫ്യൂജീസ് റിലീഫ് ആൻഡ് റീപാട്രിയേഷൻ കമ്മീഷണർ മുഹമ്മദ് ശംസുദ്ദൂസയെ ഉദ്ധരിച്ച് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായും അപകടസാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്ന റോഹിങ്ക്യകളെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
2017ൽ മ്യാൻമറിൽനിന്നും 1.2 ദശലക്ഷത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഉഖിയയിലെയും കോക്‌സ് ബസാറിലെ ടെക്‌നാഫിലെയും 33 ക്യാമ്പുകളിലായി അഭയാർഥികൾ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.