മോസ്കോ: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ റഷ്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങി. പ്രത്യേക സുരക്ഷ സജ്ജീകരണങ്ങളൊരുക്കിയ ആഡംബര ട്രെയിനിൽ ചൊവ്വാഴ്ചയാണ് അദ്ദേഹം റഷ്യയിലെത്തിയത്. ആറുദിവസം റഷ്യയിൽ ചെലവഴിച്ച കിമ്മിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹത്തിന് സമ്മാനമായി നൽകിയത് ഡ്രോണും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമാണ്. ശനിയാഴ്ച വ്ലാദിവോസ്റ്റോക്കിൽ ഹൈപർ സോണിക് മിസൈൽ സംവിധാനവും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അദ്ദേഹം പരിശോധിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കിം ജോങ് ഉന്നും പ്രതീകാത്മകമായി തോക്കുകൾ കൈമാറി. ഇരുരാഷ്ട്രങ്ങളും ആയുധ കൈമാറ്റ കരാറിൽ ഒപ്പിടുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കരാറിലൊന്നും ഒപ്പിട്ടില്ലെന്നാണ് ക്രെംലിൻ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചത്.
റഷ്യക്ക് ഉത്തര കൊറിയ ആയുധം നൽകുമെന്നും പകരം ഉത്തര കൊറിയയുടെ മിസൈൽ പദ്ധതി വികസിപ്പിക്കാൻ മോസ്കോ സഹായം നൽകുമെന്നും പാശ്ചാത്യ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.