പുടിൻ സമ്മാനിച്ച കാർ കിമ്മിന് ഏറെ ബോധിച്ചെന്ന് സഹോദരി

പ്യോങ്‌യാങ്: കഴിഞ്ഞ മാസമാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ഉത്തരകൊറിയൻ േനതാവ് കിം ജോങ് ഉന്നിന് ലിമോസിൻ കാർ സമ്മാനിച്ചത്. അത്യാഢംബര ഓറസ് െസനറ്റ് ലിമോസിനായിരുന്നു സമ്മാനം. അതിനും മുമ്പ് സെപ്റ്റംബറിൽ റഷ്യയിൽ നടന്ന ഉച്ചകോടിക്കിടെ ഈ കാർ പുടിൻ കിമ്മിനെ കാണിച്ചിരുന്നു. തുടർന്നാണ് സമ്മാനമായി കിമ്മിന് നൽകിയത്. ഇപ്പോഴിതാ ഈ കാറിനെക്കുറിച്ചുള്ള വിവരം വീണ്ടും വാർത്തയാകുകയാണ്.

പുടിൻ സമ്മാനിച്ച ലിമോസിനാണ് കിം കഴിഞ്ഞ ദിവസം ഒരു പരിപാടിക്ക് ഉപയോഗിച്ചതെന്ന് കിമ്മിന്‍റെ സഹോദരി കിം യോ ജോങ് പറഞ്ഞു. മാത്രമല്ല, കാറിലെ പ്രത്യേക സംവിധാനങ്ങളെ അവർ പുകഴ്ത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. റഷ്യൻ ഫെഡറേഷന്‍റെ പ്രസിഡന്‍റ് സമ്മാനമായി അയച്ച കാർ കിം ജോങ് ഉൻ ഉപയോഗിക്കുന്നത് ഉത്തര കൊറിയ - റഷ്യ സൗഹൃദത്തിന്‍റെ വ്യക്തമായ തെളിവാണ് -കിം യോ ജോങ് പറഞ്ഞു.


അതേസമയം, ആഢംബര കാർ സമ്മാനിച്ചത് ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയക്കുമേൽ ചുമത്തിയ ഉപരോധത്തിന്‍റെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരകൊറിയയിലേക്കുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചുള്ള ഉപരോധമാണിത്.

റഷ്യൻ സ്റ്റേറ്റ് മീഡിയ പറയുന്നതനുസരിച്ച്, ആദ്യത്തെ റഷ്യൻ ആഡംബര കാർ ബ്രാൻഡാണ് ഓറസ്. 2018 ലെ ഒരു ഉദ്ഘാടന ചടങ്ങിൽ പുടിൻ ആദ്യമായി ഓറസ് ലിമോസിൻ ഉപയോഗിച്ചതുമുതലാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹങ്ങളിൽ ഉത് ഉൾപ്പെടുത്തിത്തുടങ്ങിയത്.

Tags:    
News Summary - Kim Jong Un starts using limousine gifted by Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.