പാകിസ്താനിൽ കുഴിബോംബ് സ്ഫോടനം: മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു

പെഷാവർ: പാകിസ്താനിലെ ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു. പാക്, അഫ്ഗാൻ അതിർത്തിയിലെ മിർ അലി തെഹ്സിലിലാണ് സംഭവം. ആടുമേയ്ക്കുകയായിരുന്ന അഞ്ചിനും 15നും ഇടക്ക് പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക്, അഫ്ഗാൻ അതിർത്തി പ്രദേശത്ത് സമീപ മാസങ്ങളിൽ ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും പതിവാണ്.

Tags:    
News Summary - Landmine blast in Pakistan: Three children killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.