ന്യൂജഴ്സി: രാജ്യത്തെ വലിയ ഹിന്ദു ക്ഷേത്രം തുറക്കാനൊരുങ്ങി യു.എസ്. ന്യൂജഴ്സിയിൽ പണിപൂർത്തിയാകിയ ബി.എ.പി.എസ് സ്വാമിനാരായണ്‍ അക്ഷർധാം ക്ഷേത്രം ഒക്ടോബര്‍ പതിനെട്ടിനാണ് ഭക്തർക്കായി തുറക്കുന്നത്.
ന്യൂജഴ്സിയിലെ റോബിന്‍സ്‌വില്ലെ ടൗണ്‍ഷിപ്പില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം,183 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. 12 വർഷം കൊണ്ടാണു നിർമാണം പൂർത്തിയായത്. യു.എസിലെ 12500 പേരാണ് ക്ഷേത്രനിർമാണത്തിൽ പങ്കാളികളായത്.
കംബോഡിയയിലെ അങ്കോർ വാട്ടാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം. നിർമാണം പൂർത്തിയാവുന്നതോടെ
രണ്ടാം സ്ഥാനം സ്വാമിനാരായണ്‍ അക്ഷർധാം ക്ഷേത്രത്തിനാവും. ഇന്ത്യൻ സംസ്കാരത്തിന്റെ ചുവടുപിടിച്ചാണു ന്യൂജഴ്സിയിലെ ക്ഷേത്രം ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സംഗീതോപകരണങ്ങൾ, നൃത്തരൂപങ്ങൾ, ദേവീദേവ രൂപങ്ങൾ എന്നിങ്ങനെ പതിനായിരത്തിലേറെ ശിൽപ്പങ്ങളും കൊത്തുപണികളും ഇവിടെയുണ്ട്. പ്രധാന ശ്രീകോവിലിനു പുറമെ 12 ഉപശ്രീകോവിലുകളും ഒമ്പത് ഗോപുരങ്ങളും ഒമ്പത് പിരമിഡ് ഗോപുരങ്ങളുമാണ് ക്ഷേത്രത്തിൽ വിസ്മയം തീർക്കുന്നത്.
ഗ്രാനൈറ്റ്, പിങ്ക് മണൽക്കല്ല്, മാർബിൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ലാണ് ക്ഷേത്രത്തിന്‍റെ നിർമാണത്തിനായി ഉപയോഗിച്ചത്. ഇന്ത്യ, തുർക്കി, ഗ്രീസ്, ഇറ്റലി, ചൈന എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവ കെണ്ടുവന്നത്. ലോകമെമ്പാടുമുള്ള 300-ലധികം ജലാശയങ്ങളിൽ നിന്നുള്ള ജലങ്ങളുള്ള 'ബ്രഹ്മകുണ്ഡ്' എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പരാഗത ഇന്ത്യൻ പടിക്കിണറും ക്ഷേത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.