ബാസ്​ക്കറ്റ്​ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസിന്‍റെ മകന്​ ഹൃദയാഘാതം

അമേരിക്കൻ ബാസ്​ക്കറ്റ്​ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസിന്‍റെ മകന്​ ഹൃദയാഘാതം. 18 കാരനായ ബ്രോണി ജെയിംസിനാണ്​ കൊളേജിൽ പരിശീലനത്തിനിടെ ഹൃദയാഘാതം സംഭവിച്ചത്​. തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബ്രോണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്​ കുടുംബം അറിയിച്ചു.

യു.എസ് ഹൈസ്‌കൂൾ ബാസ്‌ക്കറ്റ്‌ബോളിലെ മികച്ച പ്രകടനത്തിന് ശേഷം മെയ് മാസത്തിൽ യുഎസ്‌സി ട്രോജൻസിനായി കളിക്കാൻ ബ്രോണി കരാർ ഒപ്പുവച്ചിരുന്നു. ബാസ്‌കറ്റ്‌ബോളില്‍ സമാനതകളില്ലാത്ത റെക്കോർഡുകളുള്ള ആളാണ്​ ബ്രോണിയുടെ പിതാവ്​ ലെബ്രോണ്‍ ജെയിംസ്. എന്‍.ബി.എയില്‍ ലോസാഞ്ചല്‍സ് ലേക്കേഴ്‌സ് താരമായ ലെബ്രോൺ 38,388 പോയിന്റുമായി എന്‍.ബി.എ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌കോറര്‍ എന്ന നേട്ടത്തിന്​ ഉടമയാണ്​.

കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ലെബ്രോൺ ജെയിംസ് അടുത്തിടെ ചരിത്രം കുറിച്ചത്​. 20 സീസണ്‍ നീണ്ട കരിയറിനൊടുവില്‍ 1984ലാണ് കരീം അബ്ദുള്‍ ജബ്ബാര്‍ 38,387 പോയിന്റുമായി എന്‍ ബി എയിലെ എക്കാലത്തെയും ടോപ് സ്‌കോററായത്. 20 സീസണുകളിലായി 1410 മത്സരങ്ങള്‍ കളിച്ച ജെയിംസ് 39 വര്‍ഷത്തിനുശേഷമാണ് ജബ്ബാറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടം നേടിയത്.

Tags:    
News Summary - LeBron James' son stable after suffering cardiac arrest during college basketball practice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.