ഒട്ടാവ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. ട്രൂഡോയുടെ പാർട്ടിയായ ലിബറൽ പാർട്ടി സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി കുതിക്കുകയാണ്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കോവിഡിൽ കുരുങ്ങിയ പ്രതിച്ഛായ വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ ജസ്റ്റിൻ ട്രൂഡോ തെരഞ്ഞെടുപ്പ് നേരത്തേയാക്കുകയായിരുന്നു. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുൾപ്പെടെ വിഷയങ്ങൾ കനത്ത വെല്ലുവിളി ഉയർത്തുന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് സർവേ ഫലങ്ങൾ പ്രവചിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനംതന്നെ അസമയത്തായെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. പൊതുജനങ്ങൾക്കിടയിലെ സർവേ ഫലങ്ങളിലും നേരത്തേയായെന്ന പ്രതികരണത്തിനാണ് മേൽക്കൈ. 2015ലാണ് ട്രൂഡോ ആദ്യമായി പ്രധാനമന്ത്രി പദമേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.