ട്രിപളി: ലിബിയയിൽ നജ്ല മങ്കൂഷിനെ വിദേശകാര്യ മന്ത്രിസ്ഥാനത്തുനിന്ന് പ്രസിഡൻഷ്യൽ കൗൺസിൽ പുറത്താക്കി. ഭരണസംബന്ധമായ നിയമലംഘനം ആരോപിച്ചാണ് പുറത്താക്കൽ. ഇവർ രാജ്യത്തു നിന്ന് യാത്രചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
കൗൺസിലിനോട് ആലോചിക്കാതെ വിദേശകാര്യനയം നടപ്പാക്കാൻ ശ്രമിച്ചതിനെ തുടർന്ന് മൂന്നംഗ സമിതിയാണ് നജ്ലയെ പുറത്താക്കിയതെന്ന് കൗൺസലിൽ വക്താവ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വക്താവ് വെളിപ്പെടുത്തിയില്ല.
അതേസമയം, കൗൺസിലിെൻറ തീരുമാനം ലിബിയയിലെ പരിവർത്തന സർക്കാർ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.