യു.എസിൽ 70 കൊല്ലത്തിനിടെ ആദ്യമായി വനിതക്ക്​​ വധശിക്ഷ

വാഷിങ്​ടൺ: യു.എസിൽ ഏഴു പതിറ്റാണ്ടിനിടെ ആദ്യമായി​ ഒരു വനിതകുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി​. ഗർഭിണിയെ വയറുകീറി കൊലപ്പെടുത്തി ഗർഭസ്​ഥ ശിശുവിനെ കൈക്കലാക്കിയ കേസിലെ പ്രതി ലിസ എം. മോണ്ട്​മോറി​െൻറ (52) വധശിക്ഷയാണ്​ ഇന്ത്യാന ജയിലിൽ നടപ്പാക്കിയത്​.

2004ലാണ്​ കേസിനാസ്​പദ സംഭവം നടന്നത്​. എട്ടുമാസം ഗർഭിണിയായ 23കാരിയെ വയറുകീറി കൊലപ്പെടുത്തിയാണ്​ ലിസ കുഞ്ഞിനെ പുറത്തെടുത്തത്​. ഗര്‍ഭസ്ഥ ശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാന്‍സസിലെ ഫാംഹൗസില്‍ കണ്ടെത്തി. സ്വന്തം കുഞ്ഞാണെന്നായിരുന്നു ലിസയുടെ അവകാശവാദം. 2007ൽ ലിസക്ക്​ വധശിക്ഷ വിധിച്ചു.

കടുത്ത മാനസികാസ്വാസ്​ഥ്യമുള്ള പ്രതിയെ വധശിക്ഷയിൽനിന്ന്​ ഒഴിവാക്കണമെന്ന​ അഭിഭാഷക​െൻറ വാദം കണക്കിലെടുത്ത്​ ഇന്ത്യാന കോടതി വിധി സ്​റ്റേ ചെയ്​തിരുന്നു.

എന്നാൽ, ട്രംപ്​ ഭരണകൂടം ശിക്ഷ നടപ്പാക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന്​ അപ്പീൽ കോടതി കീഴ്​കോടതി സ്​റ്റേ​ റദ്ദാക്കിയതോടെ സുപ്ര​ീംകോടതി ഇടപെടുകയും വധശിക്ഷ നടപ്പാക്കുകയുമായിരുന്നു. സുപ്രീംകോടതി ചൊവ്വാഴ്​ചയാണ്​ വധശിക്ഷ ശരിവെച്ചത്​.

യു.എസിൽ ഏറ്റവുമൊടുവിൽ സ്​​ത്രീയെ തൂക്കിലേറ്റിയത്​ 1953ലാണ്​. 1963നു ശേഷം മൂന്നുപേരുടെ മാത്രം വധശിക്ഷയാണ്​ നടപ്പാക്കിയത്​. 17 കൊല്ലമായി നിർത്തിവെച്ചിരുന്ന വധശിക്ഷ ട്രംപ്​ ഭരണകൂടമാണ്​ പുനഃസ്​ഥാപിച്ചത്​.

Tags:    
News Summary - Lisa Montgomery: US executes only woman on federal death row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.