ലിസ് ട്രസിന്റെ സ്വകാര്യ ഫോൺ പുടിന്റെ ഏജന്റുമാർ ഹാക് ചെയ്തതായി റി​പ്പോർട്ട്

ലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോൺ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഏജന്റുമാർ ഹാക് ചെയ്തതായി റിപ്പോർട്ട്. ലിസ് ട്രസ് വിദേശകാര്യ മ​ന്ത്രിയായിരിക്കുന്ന സമയത്താണ് ഫോൺ ഹാക് ചെയ്യപ്പെട്ടതെന്നാണ് ഡെയ്‍ലി മെയിൽ റിപ്പോർട്ട്.

യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള രഹസ്യങ്ങളടക്കം ഫോണിൽ നിന്ന് ചോർത്തിയതായും റിപ്പോർട്ടിലുണ്ട്. ട്രസിന്റെ അടുത്ത സുഹൃത്തും പിന്നീട് ധനകാര്യ മന്ത്രിയുമായി മാറിയ ക്വാസി ക്വാർടെങ്ങുമായി ട്രസ് നടത്തിയ സ്വകാര്യ സന്ദേശങ്ങളും ചോർത്തിയതായി സംശയമുണ്ട്. യുക്രെയ്ന് നൽകിയ ആയുധങ്ങളടക്കിയ സഹായങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ട്രസ് ചർച്ച നടത്തിയിരുന്നു. സംഭവത്തിൽ ബ്രിട്ടീഷ് സർക്കാർ അധികൃതർ പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രചാരണവേളയിലാണ് ഹാക്കിങ് വിവരം വ്യക്തമായതെന്നും ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇ​-മെയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ലിസ് ട്രസ് അടുത്തിടെ രാജിവെച്ചിരുന്നു. പിന്നീട് ഇന്ത്യൻ വംശജനായ ​ഋഷി സുനക് ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ട്രസും ക്വാർടെങ്ങും വിമർശിക്കുന്നതടക്കമുള്ള സന്ദേശങ്ങൾ അന്താരാഷ്ട്ര തലത്തിലുള്ള കൈകളിലെത്തിയാലുള്ള ദുരുപയോഗ സാധ്യതകളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    
News Summary - Liz Truss's phone was hacked by vladimir putin's agents: report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.