തദ്ദേശ തെരഞ്ഞെടുപ്പ്; ഋഷി സുനകിന് തിരിച്ചടി

ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പ് കൺസർവേറ്റിവ് പാർട്ടിയുടെ കനത്ത പരാജയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടി. ഇംഗ്ലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം ലേബർ പാർട്ടിക്ക് 14 വർഷത്തിന് ശേഷം ബ്രിട്ടനിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ നൽകി.

ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ നാല് പതിറ്റാണ്ടിനിടയിലെ മോശം തെരഞ്ഞെടുപ്പ് ഫലമാണിത്. അവർക്ക് പകുതിയിലേറെ സീറ്റ് കുറഞ്ഞു. പാർലമെന്റിലേക്ക് ബ്ലാക്പൂൾ സൗത്ത് സീറ്റിൽ നടന്ന ലേബർ പാർട്ടി വിജയിച്ചു.

മേയർ തെരഞ്ഞെടുപ്പുകളിലും ലേബർ പാർട്ടി മുന്നേറുകയാണ്. പൂർണമായ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ചയേ പുറത്തുവരൂ. ജനുവരിയിലാണ് പൊതുതെരഞ്ഞെടുപ്പ്.

Tags:    
News Summary - Local elections; A setback for Rishi Sunak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.