പാരീസ്: പ്രസിഡൻറിെൻറ കൊട്ടാരമുറ്റത്ത് തകർപ്പനൊരു മെറ്റൽ ബാൻറ് ഷോ. അതിൽ അവതരിപ്പിക്കുന്നതാകേട്ട ദേശീയ ഗാനത്തിെൻറ മെറ്റൽ വേർഷനും. ചിന്തിക്കാൻ പോലും സാധിക്കുമോ? ഇത്തരമൊരു അപൂർവ നിമിഷത്തിനായിരുന്നു ഫ്രഞ്ച് പ്രസിഡൻറിെൻറ കൊട്ടാരം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. അതിനു കാരണമായതാകേട്ട ഒരു ബെറ്റും.
പ്രമുഖ യുട്യൂബർമാരോട് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഒരു ബെറ്റിൽ തോറ്റതാണ് ഇൗ ഷോയ്ക്ക് കാരണം. ഫെബ്രുവരിയിൽ രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചതോടെയാണ് ബെറ്റിെൻറ തുടക്കം.
സാമൂഹിക അകലം പാലിക്കുന്നതിെൻറ ആവശ്യകത ഉയർത്തിക്കാട്ടി ഇരുവരോടും ഒരു വിഡിയോ ചെയ്യാൻ മാക്രോൺ ആവശ്യപ്പെടുകയായിരുന്നു. വിഡിയോക്ക് 10 മില്ല്യൺ കാഴ്ചക്കാരുണ്ടാകുകയാണെങ്കിൽ അടുത്ത വിഡിയോ ചിത്രീകരിക്കാൻ എലിസി പാലസ് വിട്ടുതരാമെന്നായിരുന്നു മാക്രോണിെൻറ വാഗ്ദാനം.
പ്രസിഡൻറിെൻറ നിർദേശം അനുസരിച്ച് ഇരുവരും ഒരു വിഡിയോ ചെയ്തു. ദിവസങ്ങൾക്കുള്ളിൽ 10 മില്ല്യൺ കടന്നുവെന്ന് മാത്രമല്ല, 15 മില്ല്യണും കടന്നുപോയി.
ഇതോടെ വാക്കുപാലിക്കാനായി മഗ്ഫ്ലൈയേയും കാർലിറ്റോയെയും കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുട്യൂബർമാർ കൊട്ടാരമുറ്റത്ത് ഒരു മെറ്റൽ ബാൻറ് ഷോ സംഘടിപ്പിക്കുകയായിരുന്നു. ഇതിെൻറ വിഡിയോയും പുറത്തുവന്നു. മെറ്റൽബാൻറ് ഷോക്ക് കാഴ്ചക്കാരായി രണ്ടു യുട്യൂബർമാരും മാക്രോണും മാത്രമാണുണ്ടായിരുന്നത്.
കൊട്ടാരമുറ്റത്ത് കളർഫുൾ ബാൻറ് ഷോ നടക്കുന്നതിെൻറയും മൂവരും ഒരു കസേരയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം. യുട്യൂബർമാർ ഡാൻസ് ചെയ്യുന്നതും വിഡിയോയിലുണ്ട്. ഫ്രഞ്ച് ദേശീയ ഗാനം ആലപിച്ചായിരുന്നു ബാൻറിെൻറ ഷോയുടെ തുടക്കം തന്നെ. കൂടാതെ ഫ്രഞ്ച് താരാട്ടുപാട്ടായ 'എ ഗ്രീൻ മൗസും' അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.