ഹെലികോപ്റ്റര്‍ തകർന്ന് കടലിൽ വീണെങ്കിലും 12 മണിക്കൂർ നീന്തി ഒടുക്കം തീരത്തണഞ്ഞ് എല്ലാവരേയും ഞെട്ടിച്ചിരിക്കുക്കുകയാണ് മഡഗാസ്കര്‍ ആഭ്യന്തര മന്ത്രി സെര്‍ജ് ഗല്ലെ. മഡഗാസ്‌കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ചയായിരുന്നു അപകടം. തകർന്നുവീണ ഹെലികോപ്റ്ററിൽ മന്ത്രിയടക്കം നാലു പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിനുശേശം കടലിൽ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ആരേയും കണ്ടെത്താനിയിരുന്നില്ല. പിന്നീട് തദ്ദേശീയരായ മുക്കുവരാണ് ഇദ്ദേഹത്തെ കരക്കെത്തിച്ചത്. ചീഫ് വാറന്‍റ് ഓഫിസർ ജിമ്മി ലെയ്റ്റ്സാറ മെഹാംബോ ബീച്ചിൽ നീന്തിയണഞ്ഞു.
തനിക്ക് മരിക്കാനുള്ള സമയം ഇതുവരെയായിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
എയർ ക്രാഫ്റ്റിലുണ്ടായിരുന്ന ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഹെലികോപ്ര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മഡഗാസ്കർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മഡഗാസ്‌കറില്‍ ബോട്ടപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനായി തിരിച്ചതാണ് മന്ത്രിയും സംഘവും. എന്നാല്‍, മെഹാംബോ ടൗണിന് സമീപത്ത് ഹെലികോപ്ടർ തകർന്ന് കടലിൽ വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.