ആശിഷ് ലത രാംഗോബിൻ

ഗാന്ധിജിയുടെ കൊച്ചുമകൾക്ക് പണംതട്ടിപ്പ് കേസിൽ ദക്ഷിണാഫ്രിക്കയിൽ ഏഴു വർഷം തടവുശിക്ഷ

ജൊഹന്നാസ് ബർഗ്: പണം തട്ടിപ്പ്, വ്യാജരേഖ ചമക്കൽ എന്നീ കേസുകളിൽ പ്രതിയായ മഹാത്മ ഗാന്ധിയുടെ കൊച്ചുമകൾക്ക് ദക്ഷിണാഫ്രിക്കയിൽ ഏഴു വർഷം തടവുശിക്ഷ. 56 വയസുള്ള ആശിഷ് ലത രാംഗോബിനാണ് ഡർബൻ പ്രത്യേക വാണിജ്യ കുറ്റകൃത്യ കോടതി ശിക്ഷ വിധിച്ചത്. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ഇള ഗാന്ധിയുടെയും പരേതനായ മേവ രാം ഗോബിന്ദിന്‍റെയും മകളാണ് ആശിഷ് ലത റാംഗോബിൻ.

ഇന്ത്യയിൽ നിന്ന് ഇല്ലാത്ത ചരക്കിന് ഇറക്കുമതിയും കസ്റ്റംസ് തീരുവയുമുണ്ടെന്ന് വ്യാജരേഖ ഉണ്ടാക്കി വ്യവസായിയായ എസ്.ആർ മഹാരാജിൽ നിന്ന് ആറ് ദശലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്നാണ് ലതക്കെതിരായ കുറ്റം. കച്ചവടത്തിന്‍റെ ലാഭ വിഹിതം നൽകാമെന്ന് ലത വാഗ്ദാനം ചെയ്തതായും മഹാരാജ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2015ലാണ് ലത രാംഗോബിനെതിരായ കേസിൽ ഡർബൻ കോടതി വിചാരണ ആരംഭിച്ചത്.

2015 ആഗസ്റ്റിലാണ് വസ്ത്രങ്ങൾ, ലിനൻ, പാദരക്ഷകൾ എന്നിവ ഇറക്കുമതിയും നിർമ്മിക്കുകയും ചെയ്യുന്ന ന്യൂ ആഫ്രിക്ക അലയൻസ് ഫുട് വെയർ ഡിസ്ട്രിബ്യൂട്ടേഴ്സ് ഡയറക്ടർ എസ്.ആർ. മഹാരാജിനെ ലത സന്ദർശിക്കുന്നത്. ലാഭവിഹിത അടിസ്ഥാനത്തിൽ മഹാരാജിന്‍റെ കമ്പനി ധനസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തു.

തുടർന്ന് ദക്ഷിണാഫ്രിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് നെറ്റ്കെയറിനായി മൂന്ന് ലിനൻ പാത്രങ്ങൾ ഇറക്കുമതി ചെയ്തതായി മഹാരാജിനെ ലത അറിയിക്കുന്നു. ഇറക്കുമതി ചെലവുകൾക്കും കസ്റ്റംസിനും പണം നൽകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും തുറമുഖത്തെ സാധനങ്ങൾ വാങ്ങിക്കാൻ പണം ആവശ്യമാണെന്നും ലത പറഞ്ഞു.

ഇതിനായി 6.2 ദശലക്ഷം രൂപ വേണമെന്ന് മഹാരാജിനോട് ലത ആവശ്യപ്പെട്ടു. പണം ലഭിക്കാൻ സാധനം ഒാർഡർ ചെയ്തതിന്‍റെ രസീത് ലത കാണിക്കുകയും ചെയ്തു. പിന്നീട് സാധനങ്ങൾ വിതരണം ചെയ്തെന്നും പണമടക്കേണ്ട സമയമായെന്നും ചൂണ്ടിക്കാട്ടി നെറ്റ് കെയറിന്‍റെ ഇൻവോയ്സും ഡെലിവറി കുറിപ്പും മഹാരാജിന് അയച്ചുകൊടുത്തു.

പിന്നീട് പണമടച്ചതായി നെറ്റ് കെയറിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മഹാരാജിന് ലത സ്ഥിരീകരണ സന്ദേശവും അയച്ചു. എന്നാൽ, രേഖകൾ കെട്ടിച്ചമച്ചതാണെന്നും നെറ്റ് കെയറിന് ലതയുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയ മഹാരാജ്, ലതക്കെതിരെ പരാതി നൽകുകയാണ് ചെയ്തതെന്നും നാഷണൽ പ്രോസിക്യൂഷൻ അതോറിറ്റി (എൻ‌.പി‌.എ) വക്താവ് നതാഷ കാര പറഞ്ഞതായി മിഡ് ഡേ ന്യൂസ് സൈറ്റ് റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Mahatma Gandhi's great-grandaughter sentenced to 7 years in jail in South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.