ലിമ: ഓൺലൈൻ ചാറ്റിങ് നടത്തിയ യു.എസിലെ കൗമാരക്കാരായ പെൺകുട്ടികൾ നഗ്ന ഫോട്ടോ അയച്ചുകൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 33കാരൻ ബോംബ് ഭീഷണി മുഴക്കി. സിനഗോഗുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് 150 തവണയാണ് പെറു സ്വദേശിയായ എഡ്ഡി മാനുവൽ നുനെസ് സാന്റോസ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ദ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
ഇയാളുമായി സൗഹൃദമുണ്ടായിരുന്ന പെൺകുട്ടികൾ നഗ്ന ഫോട്ടോ അയക്കാൻ വിസമ്മതിക്കുകയും ബന്ധം നിർത്തിപ്പോകുകയും ചെയ്തതാണ് പ്രകോപിപ്പിച്ചത്. തുടർന്ന് സാന്റോസ് ഇവരെ കൊല്ലാനായി പഠിക്കുന്ന സ്കൂളുകളിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി.
സെപ്റ്റംബർ 15നും 21നുമിടെ 150ലേറെ സ്കൂളുകൾക്കും സിനഗോഗുകൾക്കും വിമാനത്താവളങ്ങൾക്കും ഷോപ്പിങ് മാളുകൾക്കും ആശുപത്രികൾക്കുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ന്യൂയോർക്ക്, പെൻസിൽവാനിയ, കണക്ടിക്കുട്ട്, അരിസോണ, അലാസ്ക എന്നീ യു.എസ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്കാണ് കൂടുതലും ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് സ്കൂളുകളിൽ നിന്നും മറ്റ് വ്യാപകമായി ആളുകളെ ഒഴിപ്പിച്ചു. ആശുപത്രികൾ പൂട്ടിയിട്ടു. വിമാനങ്ങളുടെ സർവീസ് തടസ്സപ്പെട്ടു.
സാന്റോസിനെ ചൊവ്വാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇമെയിൽ വഴിയാണ് കൂടുതൽ ബോംബ് ഭീഷണിയുമെത്തിയത്. നിങ്ങളുടെ ജില്ലയിലെ സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കം ബോംബ് പൊട്ടിത്തെറിക്കും. നിങ്ങളുടെ മരണത്തിൽ ബന്ധുക്കൾ വിലപിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷം കൊണ്ട് ചിരിക്കും എന്നായിരുന്നു സന്ദേശങ്ങളിലൊന്ന്. വ്യത്യസ്ത ഫോണുകളിൽ നിന്നും ഐ.പി അഡ്രസുകളിൽ നിന്നുമായാണ് ഭീഷണി സന്ദേശം ലഭിച്ചത്.
പിന്നീട് ഈ ഭീഷണി സന്ദേശം ലഭിച്ച പെൺകുട്ടികൾ ലുക്കാസ് എന്നറിയപ്പെടുന്ന ആളുമായി ഓൺലൈൻ വഴി ചാറ്റിങ് നടത്തിയതായി പൊലീസ് കണ്ടെത്തി. താനൊരു കൗമാരക്കാരനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു സാന്റോസ് പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.