തിമിംഗലം ബോട്ടിലിടിച്ചു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

സിഡ്നി: ആസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. സിഡ്നി തീരത്തിനടുത്തുള്ള ബോട്ടണി ബേയിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് അറിയിച്ചു. ഉയര്‍ന്നുപൊന്തിയ തിമിംഗലം മത്സ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ചതോടെ തൊഴിലാളികൾ കടലിലേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്.

4.8 മീറ്റര്‍ നീളമുള്ള ബോട്ട് ഒഴുകുന്നത് കണ്ട് പരിശോധിക്കാനെത്തിയ മറ്റ് മത്സ്യബന്ധന തൊഴിലാളികളാണ് അപകടവിവരം ആദ്യം അറിയുന്നത്. 53കാരനായ ക്യാപ്റ്റനെ ആശുപത്രിയിൽ എത്തിച്ചു, മറ്റൊരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കടലില്‍ കുടുങ്ങിയ ഇവരെ ഒരുമണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തുന്നത്.

Tags:    
News Summary - Man killed, one hospitalised after whale hits boat off Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.