മെക്സികോ സിറ്റി: ടേക്ക് ഓഫിന് തൊട്ട് മുമ്പ് എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ. മെക്സികോ സിറ്റി ഇന്റർനാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ടേക്ക് ഓഫിനായി വിമാനം പാർക്കിങ്ങിൽ കാത്തുനിൽക്കുന്നതിനിടെയാണ് എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ ചിറകിലൂടെ പുറത്തിറങ്ങിയത്.
അതേസമയം, യാത്രക്കാരന്റെ നടപടിയെ പിന്തുണച്ച് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ രംഗത്തെത്തി. എമർജൻസി എക്സിറ്റ് തുറന്നതിലൂടെ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് യാത്രക്കാരൻ ചെയ്തതെന്ന് വിമാനത്തിലെ മറ്റുള്ളവർ പ്രതികരിച്ചു. ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവനയും ഇവർ പുറത്ത് വിട്ടിട്ടുണ്ട്.
വിമാനം വൈകിയതിനെ തുടർന്ന് നാല് മണിക്കൂറോളം തങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നു. വെള്ളവും കൃത്യമായ വെന്റിലേഷനുമില്ലാതെ വിമാനത്തിനുള്ളിൽ നാല് മണിക്കൂർ തങ്ങൾക്ക് കഴിയേണ്ടി വന്നുവെന്ന് യാത്രക്കാർ പ്രതികരിച്ചു. ഗ്വട്ടിമലയിലേക്കുള്ള വിമാനത്തിന്റെ എമർജൻസി എക്സിറ്റ് യാത്രക്കാരൻ തുറന്നുവെന്ന വിവരം വിമാനകമ്പനിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.