കിയവ്: 900 പേരുടെ മൃതദേഹങ്ങൾ കിയവ് ഒബ്ലാസ്റ്റിലെ പലയിടങ്ങളിലായുള്ള കൂട്ടക്കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. നൂറുകണക്കിന് സാധാരണക്കാരെയാണ് റഷ്യൻ സൈന്യം കൊലപ്പെടുത്തിയതെന്ന് ദി കിയവ് ഇൻഡിപെൻഡന്‍റ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച മൂന്ന് തവണ പ്രദേശത്ത് മിസൈൽ ആക്രമണം ഉണ്ടായതായും പത്രം റിപ്പോർട്ട് ചെയ്യുന്നു. കിയവ് ഒബ്ലാസ്റ്റിലെ ഫസ്തീവ് നഗരത്തിലാണ് മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, യുക്രെയ്ൻ സന്ദർശനത്തിനെത്തിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സംഘത്തിനും സമീപം റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ അപലപിച്ച ഗുട്ടെറസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ യു.എൻ പരാജയപ്പെട്ടതായി സമ്മതിച്ചു.
യുക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ അസംബന്ധമെന്ന് ഗുട്ടെറസ് വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.