പോർട്ട് മോറിസ്ബേ: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ പേർ മരിച്ചു. തലസ്ഥാനമായ പോർട്ട് മോറിസ്ബേയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിലാണ് സംഭവം.
മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ഉറങ്ങിക്കിടന്ന ജനങ്ങൾക്ക് പുലർച്ച മൂന്നിന് കല്ലും മണ്ണും മരങ്ങളും ഉൾപ്പെടെ കുത്തിയൊലിച്ച് വന്നപ്പോൾ ഒന്നും ചെയ്യാനായില്ല. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താൻ പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.