വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. തിന്മക്ക് മേൽ ഒരിക്കൽ കൂടി നന്മയുടെ വിജയമുണ്ടാവട്ടെയെന്ന് ഇരുവരും പറഞ്ഞു.
ഹിന്ദു ആഘോഷമായ നവരാത്രി തുടങ്ങുകയാണ്. യു.എസിലും ലോകത്തെല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നവർക്ക് ആശംസകൾ നേരുന്നു. തിന്മക്ക് മേൽ നന്മ ഒരിക്കൽ കൂടി വിജയം നേടട്ടെ. ഇത് എല്ലാവർക്കും പുതിയ തുടക്കവും അവസരങ്ങളും നൽകട്ടെയെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആശംസകൾ. ഈ ആഘോഷക്കാലം നമ്മുടെ കമ്മ്യൂണിറ്റിയെ കൂടുതൽ ഉയർത്താനും സമഗ്രവും നീതിപൂർവവുമായ അമേരിക്ക കെട്ടിപ്പടുക്കുന്നതിനും നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് കമല ഹാരിസും ആശംസിച്ചു.
റിപബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥിയും നിലവിലെ പ്രസിഡൻറുമായ ഡോണൾഡ് ട്രംപിെൻറ എതിരാളിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ. അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജയും കറുത്ത വർഗക്കാരിയുമായ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയാണ് കമല ഹാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.