ഇസ്രായേൽ സൈനികർക്ക് സൗജന്യമായി ഭക്ഷണം നൽകി മക്ഡോണാൾഡ്സ്. പ്രതിദിനം 4000 പേർക്ക് ഭക്ഷണം നൽകാനുള്ള തീരുമാനമാണ് മക്ഡോണാൾഡ് അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നൽകുന്ന കാര്യം മക്ഡോണാൾഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏകദേശം 10,000 പേർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
മക്ഡോണാൾഡ് സൈനികർക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പൗരൻമാർക്കും ഭക്ഷണം വിതരണം ചെയ്തു. ഇനിയും അത് തുടരും. മക്ഡോണാൾഡിന്റെ ഔട്ട്ലെറ്റിലെത്തുന്ന പട്ടാളക്കാർക്ക് 50 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണം നൽകുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കമ്പനി വ്യക്തമാക്കി.
ഒരു ഔട്ട്ലെറ്റ് മുഴുവനായി സഹായം നൽകാൻ നീക്കിവെച്ചിട്ടുണ്ട്. പ്രതിദിനം 4000 ഭക്ഷണപൊതികൾ നൽകുകയാണ് ലക്ഷ്യം. ഇതുവരെ കമ്പനി സൈനികർക്കും ഇസ്രായേലിലെ താമസക്കാർക്കുമായി 12,000 ഭക്ഷണപൊതികൾ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, മക്ഡോണാൾഡ്സിന്റെ പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.