മെക്സികോസിറ്റി: മെക്സികോയിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ സകാറ്റസിലാണ് വെടിവെപ്പുണ്ടായതെന്ന് സർക്കാർ വക്താവ് റോകിയോ അഗുലാർ പറഞ്ഞു. മേഖലയിലെ മേധാവിത്വത്തിന് വേണ്ടി ഇരു സംഘങ്ങൾ തമ്മിൽ നടത്തിയ വെടിവെപ്പിനിടെയായിരുന്നു കൊലപാതകങ്ങളെന്നും അവർ പറഞ്ഞു.
സിനാലോ, ജാലിസോ എന്നീ സ്ഥലങ്ങളിലെ രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിലാണ് 18 പേർക്ക് ജീവൻ നഷ്ടമായത്. 2006ന് ശേഷം മെക്സികോയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ 300,000 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള പോരാട്ടം തടയാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവർക്കും ആക്രമണങ്ങൾ തടയാൻ സാധിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.