ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ സ്വർണഖനിയിൽ എതിർ യൂനിയനുകൾ തമ്മിലുള്ള തർക്കത്തിന്റെ പേരിൽ 500ഓളം തൊഴിലാളികൾക്ക് രണ്ടാം ദിവസവും ഖനിക്കുള്ളിൽനിന്ന് പുറത്തിറങ്ങാനായില്ല. രജിസ്ട്രേഷനില്ലാത്ത യൂനിയനിലെ ആളുകളാണ് പ്രശ്നമുണ്ടാക്കിയതെന്ന് ‘ന്യൂ ക്ലയിൻഫോണ്ടയ്ൻ’ സ്വർണഖനിയുടെ സി.ഇ.ഒ പറഞ്ഞു. ഇവർ തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് പുറത്തിറങ്ങേണ്ട തൊഴിലാളികളെ തടയുകയായിരുന്നു.
തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
തങ്ങളുടെ 500ലധികം അംഗങ്ങളെ ഒരുപറ്റം ആളുകൾ ബന്ദികളാക്കിയതായി ഔദ്യോഗിക യൂനിയനായ ‘ദ നാഷനൽ യൂനിയൻ ഓഫ് മൈൻ വർക്കേഴ്സ്’ ഭാരവാഹികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ സ്ത്രീ തൊഴിലാളികളുമുണ്ട്.
കമ്പനിയുടെയും ഔദ്യോഗിക യൂനിയന്റെയും വാദങ്ങളെ എതിർ യൂനിയൻ ഖണ്ഡിച്ചു. കുത്തിയിരിപ്പ് സമരമാണ് നടക്കുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.