റഷ്യക്കെതിരായ പോരാട്ടത്തിൽ മിസ് യുക്രെയ്നും

പ്രായ, ലിംഗ ഭേദമന്യേ സ്വന്തം നാടിനെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ൻ ജനത. സ്ത്രീകളും പുരുഷൻമാരും കുട്ടികളും അധികാരികളും താരങ്ങളും ഉൾപ്പെടെ നിരവധി പേരാണ് റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയ്ൻ സൈന്യത്തോടൊപ്പം ചേർന്നത്.

2015-ൽ മിസ് ഗ്രാൻഡ് ഇന്റർനാഷനൽ സൗന്ദര്യ മത്സരത്തിൽ യുക്രെയ്നെ പ്രതിനിധീകരിച്ച അനസ്താസിയ ലെന്ന ഇപ്പോൾ റഷ്യൻ സൈന്യത്തിനെതിരായ പോരാട്ടത്തിലാണ്. 'അധിനിവേശം എന്ന ഉദ്ദേശത്തോടെ യുക്രെയ്​ൻ അതിർത്തി കടക്കുന്നവർ കൊല്ലപ്പെടും' എന്ന തലക്കെട്ടോടെ ലെന്ന തന്നെയാണ് റൈഫിളും കൈയിലേന്തി മിലിട്ടറി ഗിയർ ധരിച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

യുക്രയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്കിക്ക് സമൂഹമാധ്യമങ്ങളിലൂടെ താരം പിന്തുണയറിയിച്ചിരുന്നു. യുക്രെയ്നിന് ആഗോള പിന്തുണ നൽകണമെന്നും താരം അഭ്യർഥിച്ചു. വഴികളിൽ സ്ഥാപിച്ച സൈൻ ബോർഡുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും ഇതുവഴി റഷ്യൻ സൈന്യത്തിന് യുക്രെയ്നിലെ വീഥികളെ മനസ്സിലാക്കാൻ പ്രയാസമാകുമെന്നും ലെന്ന യുക്രെയ്ൻ സൈന്യത്തോട് ആവശ്യപ്പെട്ടു.

കിയവിലെ സ്ലാവിസ്തിക് യൂനിവേഴ്സിറ്റിയിൽനിന്നും മാർക്കറ്റിങ്ങ് ആൻഡ് മാനേജ്മെന്‍റ് ബിരുദധാരിയായ ലെന്ന പരിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്. കലാഷ്നിക്കോവുമായി നിൽക്കുന്ന യുക്രെയ്ൻ എം.പിയും യുക്രെയ്ൻ വോയിസ് പാർട്ടി നേതാവുമായ കീ റ റുദിക്കിന്‍റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Tags:    
News Summary - Miss Ukraine to fight against Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.