സോൾ: യുക്രെയ്നിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ 3000 സൈനിക ട്രൂപ്പിനെക്കൂടി ഉത്തര കൊറിയ അയച്ചതായി ദക്ഷിണ കൊറിയ. ഇവർ സൈനികോപകരണങ്ങളിലും ഡ്രോണുകളിലും പരിശീലനം നേടിവരുകയാണെന്ന് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം ആരോപിച്ചു.
ഒക്ടോബറിൽ 1500 സൈനിക ട്രൂപ്പിനെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. ഡിസംബറോടെ റഷ്യയിലേക്ക് 10,000 സൈനികരെ വിന്യസിക്കാനാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി ചോ തേ-യോങ് പറഞ്ഞു. അതേസമയം, ആധുനിക യുദ്ധരീതികളെക്കുറിച്ച് ഉത്തര കൊറിയൻ സൈനികർക്ക് വേണ്ടത്ര ധാരണയില്ലാത്തതിനാൽ കനത്ത ആൾനാശം നേരിടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യു.എസും നാറ്റോയും ഉത്തര കൊറിയ സൈനികരെ അയക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് സംഭവിക്കുന്ന പക്ഷം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, റഷ്യയും ഉത്തര കൊറിയയും സൈനിക നീക്കങ്ങൾ നിഷേധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.