കാബൂൾ: അഫ്ഗാനിൽ നിന്ന് 10,000ത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന് യു.എസ്. ആർമി മേജർ ജനറൽ വില്ല്യം ടെയ്ലറാണ് ഇക്കാര്യം അറിയിച്ചത്. കാബൂൾ എയർപോർട്ടിൽ രക്ഷാദൗത്യത്തിനായി 10,000ത്തോളം പേർ കാത്തുനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,000 പേരെ ഒഴിപ്പിച്ചുവെന്ന് യു.എസ് അറിയിച്ചു. ആഗസ്റ്റ് 14ന് താലിബാൻ അധികാരം പിടിച്ചതിന് ശേഷം 70,000ത്തോളം പേരെയാണ് ഇത്തരത്തിൽ അഫ്ഗാനിൽ നിന്ന് പുറത്തെത്തിച്ചതെന്നും യു.എസ് സൈന്യം അറിയിച്ചു. അതേസമയം, അഫ്ഗാനിസ്താനിലെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുണിസെഫ് അറിയിച്ചു.
200 മില്യൺ ഡോളറിന്‍റെ ഭക്ഷണം ഇവർക്ക് ആവശ്യമാണെന്ന് യുണിസെഫ് വ്യക്തമാക്കി. യു.എന്നും വേൾഡ് ഫുഡ് പ്രോഗ്രാമും ഇതിനായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. അഫ്ഗാൻ ജനതയുടെ മൂന്നിലൊന്ന് പേർക്കും ഭക്ഷ്യലഭ്യതയിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.