ന്യൂഡൽഹി: കാബൂളിലെ നയതന്ത്ര കാര്യാലയത്തിൽ കുടുങ്ങിയത് 200ൽപരം ഇന്ത്യക്കാർ. നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസിയുടെ സംരക്ഷണത്തിന് നിയോഗിച്ച അർധസേന വിഭാഗമായ ഐ.ടി.ബി.പിയിലെ നൂറോളം പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേർ കാബൂളിനു പുറത്തുമുണ്ട്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരാൻ വ്യോമസേനയുടെ സി 17 വിമാനങ്ങൾ തയാറാക്കിനിർത്തിയെങ്കിലും എംബസി വളപ്പിൽ നിന്ന് ഇന്ത്യക്കാരെ വിമാനത്താവളം വരെ എത്തിക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്.
സാഹചര്യങ്ങൾ കാബിനറ്റ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വൈകിയതിന് സർക്കാർ വിമർശനം നേരിടുകയാണ്. അഫ്ഗാനിലെ സാഹചര്യങ്ങൾ ദിവസങ്ങൾക്കുമുേമ്പ മോശമായിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി എടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
അഫ്ഗാൻ വ്യോമമേഖലയിൽ വാണിജ്യ വിമാനങ്ങൾ പറക്കുന്നതു വിലക്കിയതോടെ, അമേരിക്കയിൽനിന്ന് ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഗൾഫ് രാജ്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഷികാഗോയിൽനിന്നുള്ള എ.ഐ 126, സാൻഫ്രാൻസിസ്കോയിൽനിന്നുള്ള എ.ഐ 174 എന്നീ വിമാനങ്ങൾക്ക് യാത്രാമേധ്യ ഇന്ധനം നിറക്കേണ്ടതിനാൽ ഷാർജ വഴിയാണ് തിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.