സംഘർഷമില്ല, കേസില്ല; സ്പെയിനിനെതിരായ വിജയം സ്പെയിനിൽ തന്നെ ആഘോഷിച്ച് മൊറോക്കോ ആരാധകർ -VIDEO

ലോകകപ്പ് പ്രീ-ക്വാർട്ടറിൽ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തി ആദ്യമായി ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയതിന്‍റെ ആഹ്ലാദത്തിലാണ് മൊറോക്കോ ആരാധകർ. മൊറോക്കോയിലെങ്ങും തെരുവുകൾ ആഘോഷാരവങ്ങളാൽ നിറഞ്ഞപ്പോൾ, ലോകകപ്പിൽ നിന്ന് പുറത്തായ സ്പെയിനിലും മൊറോക്കോ ആരാധകർ തെരുവിലിറങ്ങി. ബാഴ്സലോണയിലും സെൻട്രൽ മഡ്രിഡിലും ആരാധകർ ഒത്തുചേർന്നു. 

സ്പെയിനിന്‍റെയും മൊറോക്കോയുടെയും പതാകകൾ ഒരുമിച്ചേന്തിയാണ് ചില ആരാധകർ തെരുവിലിറങ്ങിയത്. 

 

കടലിടുക്കിന്‍റെ വേർതിരിവുള്ള രാജ്യങ്ങളാണ് യൂറോപ്യൻ രാജ്യമായ സ്പെയിനും വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും. ജിബ്രാൾട്ടർ കടലിടുക്കാണ് ഇരുരാജ്യങ്ങളെയും വേർതിരിക്കുന്നത്. കാലങ്ങളായി സംഘർഷഭരിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. എന്നാൽ, ചരിത്രപരമായും സാംസ്കാരികപരമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്നതിനാൽ, നിരവധി മൊറോക്കോക്കാർ സ്പെയിനിലെമ്പാടുമുണ്ട്.

ഗോൾവലക്കു മുന്നിൽ യാസീൻ ബൗനൗ നടത്തിയ കിടിലൻ സേവുകളുടെ കരുത്തിലാണ് ഷൂട്ടൗട്ടിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്ക ചരിത്ര ജയം സ്വന്തമാക്കിയത്. എജുക്കേഷൻ സിറ്റിയിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ മത്സരം നിശ്ചിത സമയവും അധിക സമയവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടറിൽ പോർചുഗലാണ് മൊറോക്കോയുടെ എതിരാളികൾ. 

Tags:    
News Summary - morocco fans celebration in spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.