മോസ്കോ ഭീകരാക്രമണം: ക്രോക്കസ് സിറ്റി ഹാളിലെ തെളിവ് ശേഖരണം ഊർജിതം; മരണസംഖ്യ 134 ആയി, 551 പേർക്ക് പരിക്ക്

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 134 ആയി ഉയർന്നു. 551 പേർക്ക് പരിക്കേറ്റതായി റഷ്യൻ എമർജൻസീസ് മന്ത്രാലയം അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്താനാണ് മന്ത്രാലയം തീരുമാനം.

അതേസമയം, ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ്.

മാർച്ച് 22ന് മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. വലിയ ഹാളിൽ സംഗീത പരിപാടിക്കിടെ ആയുധധാരികൾ ആൾകൂട്ടത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹാളിൽ നിരവധി സ്ഫോടനങ്ങളും ഭീകരർ നടത്തി.

6,200ഓളം പേർ ഉണ്ടായിരുന്ന ഹാളിൽ ആയുധധാരികൾ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഭീകരസംഘടന ഐ.എസ്. ഏറ്റെടുത്തു.

വെടിവെപ്പ് നടത്തിയ നാലു പേരടക്കം 11 പേരെ അറസ്റ്റ് ചെയ്തെന്ന് റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണവുമായി ബന്ധമുള്ളവരിൽ ചിലർ റഷ്യ - യുക്രെയ്ൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Moscow Crocus City Hall attack: Death toll mounts to 134, 551 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.