ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കം പരാജയം

സോ​ൾ: പ​ട്ടാ​ള​നി​യ​മം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​സി​ഡ​ന്റ് യൂ​ൻ സു​ക് യോ​ലി​നെ പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഇം​പീ​ച്ച്മെ​ന്റ് പ്ര​മേ​യം റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച പ്ര​മേ​യ​ത്തി​ന്മേ​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പ് ഭ​ര​ണ​ക​ക്ഷി​യാ​യ പീ​പ്ൾ പ​വ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്‍ക​രി​ക്കു​ക​യാ​യി​രു​ന്നു.

300 അം​ഗ നാ​ഷ​ന​ൽ അ​സം​ബ്ലി​യി​ൽ 200 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ൽ പ്ര​മേ​യം പാ​സാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന്റെ 192 അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പീ​പ്ൾ പ​വ​ർ പാ​ർ​ട്ടി​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് വോ​ട്ടെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ത്ത​ത്. ഏ​റ്റ​വും കു​റ​ഞ്ഞ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 200 പോ​ലും തി​ക​യാ​ത്ത​തി​നാ​ൽ വോ​ട്ടെ​ണ്ണാ​തെ പ്ര​മേ​യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യൂ​നി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​മെ​ന്നു​റ​പ്പാ​യി. 

Tags:    
News Summary - The move to oust the South Korean president has failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.