പടിഞ്ഞാറൻ കൊളംബിയയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചലിൽ 14 പേർ മരണപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പെരേര മുനിസിപ്പാലിറ്റിയിലെ റിസറാൾഡയിൽ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് ഒരാളെ കാണാതായെന്നും അധികൃതർ അറിയിച്ചു. മരണസംഖ്യ സ്ഥിരീകരിച്ച പെരേര മേയർ കാർലോസ് മായ പ്രദേശത്ത് മണ്ണിടിച്ചിലിനുള്ള സാധ്യത തുടരുകയാണെന്നും കൂടുതൽ ആളപായങ്ങൾ ഒഴിവാക്കാൻ ആളുകളോട് മാറി താമസിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
അപകടത്തിൽ 60തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.