കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിൽ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. വാറ്റ്സൺവിൽ മുനിസിപ്പൽ വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സെസ്ന 340, സെസ്ന 152 എന്നീ വിമാനങ്ങളാണ് അപകടത്തിൽ പെട്ടതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
രണ്ട് വിമാനങ്ങളിലായി ആകെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ ആളുടെ ആരോഗ്യനിലയെ കുറിച്ചിട്ടുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ ഏജൻസിയും (എഫ്.എ.എ) അന്വേഷണം പ്രഖ്യാപിച്ചു.
വിമാനങ്ങൾ ഏറ്റവും താഴ്ന്നാണ് റൺവേയിൽ ഇറങ്ങിയതെന്നും റൺവേക്ക് സമീപത്ത് ഉണ്ടായിരുന്നവർക്ക് അപകടമുണ്ടായിട്ടില്ലെന്നും എഫ്.എ.എ അറിയിച്ചു. കാലിഫോർണിയയിൽ വ്യാഴാഴ്ച നടന്ന മൂന്നാമത്തെ വിമാനാപകടമായിരുന്നു ഇത്.
പ്രതിവർഷം 55,000 ഓപറേഷനുകൾ നടക്കുന്ന വാറ്റ്സൺവില്ലിന് നാല് റൺവെകളും 300 വിമാനങ്ങളുമുണ്ട്. സാൻ ഡീഗോ തെരുവിൽ ഒറ്റ എൻജിൻ വിമാനം തകർന്നു വീണ് 65കാരന് ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.