ന്യൂയോർക്ക്: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ പൊലീസുകാരൻ ഡെറെക് ഷോവിന് 21 വർഷം കൂടി തടവ്. ഫ്ലോയ്ഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ. നിലവിൽ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസിൽ 22.5 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിൻ.
വ്യാജ കറൻസി കൈവശം വെച്ചെന്ന് ആരോപിച്ച് 2020 മേയ് 25ന് മിനസോട്ടയിലെ മിനിയപോളിസിൽ വെച്ചാണ് ഷോവിൻ ഫ്ലോയ്ഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാൻ 20 യു.എസ് ഡോളറിന്റെ വ്യാജ കറൻസി ഉപയോഗിച്ചെന്നാരോപിച്ചാണ് പിടികൂടിയത്. 8 മിനിറ്റിലധികം ഫ്ലോയ്ഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനെത്തുടർന്നായിരുന്നു മരണം. ലോകമാകെ വലിയ പ്രതിഷേധങ്ങള്‍ക്കും വംശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും കൊലപാതകം വീണ്ടും വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.