യാങ്കൂൺ: സൈനിക നടപടിയിൽ പ്രതിഷേധിച്ച് അധ്യാപകർ നടത്തുന്ന സമരം അവസാനിപ്പിച്ച് അധ്യയന വർഷത്തിൽ അധ്യാപകർ ക്ലാസിലെത്തണമെന്ന് സൈന്യം. കഴിഞ്ഞ വർഷം സൈന്യം മ്യാൻമർ പിടിച്ചെടുത്തതോടെയാണ് പൊതുജനങ്ങൾക്കൊപ്പം അധ്യാപകരും സമരത്തിലേക്ക് കടന്നത്. അധ്യാപകർ സ്കൂളുകളിൽ എത്തി പഠിപ്പിക്കുന്നതും നിർത്തി. ഇതിനെതിരെയാണ് സൈന്യം ശക്തമായി പ്രതികരിച്ചത്.
അധ്യാപകർ സമരത്തിൽ നിന്ന് പിന്മാറുവാൻ അന്ന് താക്കീത് നൽകിയതാണ്. സമരത്തിലിരിക്കുന്ന അധ്യാപകരെ തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞ 16 മാസങ്ങളായി സൈന്യം ശ്രമിക്കുകയായിരുന്നു. സമരത്തിലിരിക്കുകയും കുറ്റം ചുമത്തപ്പെട്ടിട്ടില്ലാത്തതുമായ അധ്യാപകരുടെ അഭാവം ശമ്പളരഹിത അവധികളായി പരിഗണിക്കുമെന്നും, ജോലിയിൽ തുടരാം എന്നും സൈന്യം അറിയിച്ചു.
"പക്ഷെ സ്കൂളുകളിലേക്ക് പോകുന്നതും സുരക്ഷിതമല്ല," സഗായിങ് പ്രദേശത്തെ വാഹ് ലിങ് എന്ന സ്കൂൾ അധ്യാപിക പറഞ്ഞു. സൈന്യത്തിനെതിരെ നിൽക്കുന്നതിനായി പീപ്പിൾസ് ഡിഫൻസ് ഫോഴ്സിൽ (പി.ഡി.എഫ്) ധാരാളം കുട്ടികൾ ചേർന്നതും സംഘർഷത്തിന് വഴിയൊരുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.