യാംഗോൻ: ജനാധിപത്യ നേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടി വക്താവും കൊമേഡിയനുമടക്കം മ്യാന്മർ ജയിലുകളിൽ നിന്ന് നൂറുകണക്കിന് രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു.
ദേശീയ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുമാപ്പിനെ തുടർന്നാണ് തടവുകാർക്ക് മോചനം നൽകിയത്. മ്യാന്മറിൽ ഫെബ്രുവരിയിൽ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യത്തിനായി പ്രതിഷേധിച്ച ആയിരങ്ങളെയാണ് ജയിലിലടച്ചത്.
ജനാധിപത്യപ്രതിഷേധങ്ങൾക്കെതിരായ അടിച്ചമർത്തലിൽ ആയിരത്തിലേറെ പേരുടെ ജീവനും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.