മ്യാന്മറിൽ തടവുകാർക്ക് മാപ്പുനൽകുമെന്ന് സൈന്യം

യാംഗോൻ: രാജ്യത്തി​ന്‍റെ ഐക്യദിനത്തി​ന്‍റെ വാർഷികത്തോടനുബന്ധിച്ച് 800ൽ ഏറെ തടവുകാർക്ക് മാപ്പുനൽകുമെന്ന് പ്രഖ്യാപിച്ച് മ്യാന്മർ സൈനിക ഭരണകൂടം.

അതേസമയം, മ്യാന്മർ നേതാവ് ഓങ്സാൻ സൂചിയുടെ ഉപദേഷ്ടാവായിരുന്ന ആസ്ട്രേലിയൻ സാമ്പത്തിക പ്രഫസർ സീൻ ടേണൽ ഇക്കൂട്ടത്തിലുണ്ടോ എന്നത് അധികൃതർ വ്യക്തമാക്കിയില്ല. സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിനു പേരാണ് മ്യാന്മറിൽ തടവിൽ കഴിയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ദേശീയ ഔദ്യോഗിക രഹസ്യനിയമം ലംഘി​െച്ചന്ന് കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ഏപ്രിലിൽ 23,000 തടവുകാരെ സൈനിക ഭരണകൂടം മോചിപ്പിച്ചിരുന്നു.

Tags:    
News Summary - Myanmar military announces prisoner amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.