മ്യാൻമർ: എൻ.എൽ.ഡി വൻ വിജയത്തിലേക്ക്​

യാംഗോൺ: മ്യാൻമറിൽ നാഷനൽ ലീഗ്​ ഫോർ ഡെമോക്രസി (എൻ.എൽ.ഡി) ഉജ്വല വിജയത്തിലേക്ക്​ അടുക്കുകയാണെന്ന്​ പാർട്ടി നേതാവ്​ ഓങ്​ സാൻ സൂചി. 2011ൽ പട്ടാളഭരണത്തിൽ നിന്ന്​ മോചിതമായശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്​.

പാർട്ടി വൻ വിജയത്തിലേക്ക്​ കുതിക്കുകയാണെന്ന്​ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, അനുയായികൾ തലസ്​ഥാന നഗരിയിലും മറ്റും ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി.

''സർക്കാർ രൂപവത്​കരിക്കാനാവശ്യമായ 322 എന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടും എന്നുമാത്രമല്ല, 2015ലെ 390 എന്ന റെക്കോഡും​ മറികടക്കും'' -പാർട്ടി വക്​താവ്​ പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം നേടിയിരുന്ന സൂചി, റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെ മ്യാൻമറിൽ നടന്ന വംശഹത്യയെ അനുകൂലിച്ച്​ പ്രസ്​താവനകൾ ഇറക്കിയതിനു ശേഷം അന്താരാഷ്​ട്ര സമൂഹത്തി​െൻറ വ്യാപക പ്രതിഷേധം ഏറ്റുവാങ്ങുകയുണ്ടായി.

Tags:    
News Summary - Myanmar: NLD to great victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.