യാംഗോൻ: 23,184 പേർക്ക് തടവറകളിൽനിന്നും മോചനം നൽകാൻ മ്യാൻമർ പട്ടാള ഭരണകൂടം. എന്നാൽ ഫെബ്രുവരിയിലെ പട്ടാള അട്ടിമറിെക്കതിരെ തെരുവിലിറങ്ങിയതിെൻറ പേരിൽ പിടിയിലായവർക്ക് മോചനമില്ല. മ്യാൻമറിലെ പരമ്പരാഗത പുതുവത്സരാഘോഷത്തിെൻറ ഭാഗമായാണ് ജയിൽ മോചനമെന്ന് ജയിൽ വക്താവ് അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കി ആയിരങ്ങൾ ശനിയാഴ്ചയും മ്യാൻമറിലെ നഗരങ്ങളിൽ പ്രക്ഷോഭം തീർത്തു. ജയിൽമോചനം പ്രഖ്യാപിച്ച ശനിയാഴ്ച തന്നെ 832 പേരെ പ്രക്ഷോഭത്തിെൻറ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.