ഇന്ത്യൻ ഡോക്ടറെ ആദരിക്കാൻ യു.എസിൽ ‘വാഹന പരേഡ്’- Video

വാഷിങ്ടൺ: കോവിഡ് ചികിത്സയിൽ നിർണായക പങ്ക് വഹിച്ച മൈസൂർ സ്വദേശിനിയായ ഡോക്ടറെ സ്നേഹവും ആദരവും അറിയിക്കാൻ ‘വാഹ ന പരേഡ്’ നടത്തി അമേരിക്കക്കാർ. യു.എസിലെ സൗത്ത് വിൻഡ്സർ ഹോസ്പിറ്റലിലെ ഡോ. ഉമ മധുസൂദനയാണ് ചികിത്സിച്ച് ഭേദമാക്കി യ രോഗികളുടെയും ബന്ധുക്കളുടെയും സ്നേഹാദരവ് ഏറ്റുവാങ്ങിയത്.

കാറുകളും പൊലീസ് വാഹനങ്ങളും ഫയർ എൻജിനുകളും അടക് കം നൂറോളം വാഹനങ്ങൾ പരേഡിൽ അണിനിരന്നു. ഡോ. ഉമയുടെ വീടിന് മുന്നിലൂടെ വരി വരിയായി ഹോണടിച്ചാണ് വാഹനങ്ങൾ നീങ്ങിയത്. പുറത്തിറങ്ങി നിന്ന ഡോക്ടറെ തുറന്ന വിൻഡോ ഗ്ലാസിലൂടെ 'താങ്ക് യൂ ഡോക്ടർ' എന്നെഴുതിയ ബഹുവർണ പ്ലക്കാർഡുകളും കാട്ടി.

ഡോക്ടർ അവരെ തിരികെ അഭിവാദ്യം ചെയ്യുന്നതും നന്ദി പറയുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ കാണാം. മൈസൂരുവിനടുത്തുള്ള ശിവരത്രീശ്വര നഗറിലെ ജെ.എസ്.എസ് മെഡിക്കൽ കോളജിലെ 1990 ബാച്ചിലെ വിദ്യാർഥിനിയായിരുന്നു ഡോ. ഉമ. വ്യവസായിയായ ഹർഷ ഗോയങ്കയടക്കം നിരവധി പേരാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവെച്ചത്. 'കോവിഡ് രോഗികൾക്കായി ഇന്ത്യക്കാരിയായ ഡോ. ഉമ മധുസൂദൻ നൽകിയ നിസ്വാർഥസേവനത്തിന് രോഗമുക്തി നേടിയവരുടെ വ്യത്യസ്തമായ നന്ദിപ്രകടനം' എന്ന കുറിപ്പോടെ ഹർഷ ഗോയങ്ക പോസ്റ്റ് ചെയ്ത വീഡിയോ 47,000ത്തിലധികം പേർ കണ്ടുകഴിഞ്ഞു.

ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുകയും ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോൾ മറുനാട്ടിൽ അവർ ആദരവ് ഏറ്റുവാങ്ങുന്നത് ഇവിടുള്ളവർ കണ്ടുപഠിക്കട്ടെ എന്നടക്കമുള്ള പ്രതികരണങ്ങളാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Tags:    
News Summary - Mysore origin doctor honoured in USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.