ടോക്യോ: അമേരിക്ക അണുബോംബിട്ടതിെൻറ 75ാം വാർഷിക ദിനത്തിൽ ആണവായുധ നിരോധന നടപടികൾക്ക് വേഗം കൂട്ടണമെന്ന് ലോകത്തോട് നാഗസാക്കി ജനത. നാഗസാക്കിയിലെ സ്മാരകത്തിൽ നടന്ന മൗനാചരണത്തിൽ മേയറും സ്ഫോടനത്തെ അതിജീവിച്ചവരുമുൾപ്പെടെ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങുകൾ ചുരുക്കിയിരുന്നു. മേയർ ടൊമിഹിസ തവു സമാധാന പ്രഖ്യാപനം നിർവഹിച്ചു. ആണവായുധ നിരോധന കരാറിൽ ജപ്പാൻ സർക്കാർ ഒപ്പുവെക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അധികൃതരോട് പ്രഖ്യാപനം ആവശ്യപ്പെട്ടു.
അമേരിക്കയുടെ അണുബോംബിൽ നാഗസാക്കിയിൽ 70,000 പേരും ഹിരോഷിമയിൽ 1.40 ലക്ഷം പേരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.