ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമായേതാടെ ഇംഗ്ലണ്ടിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഡിസംബർ രണ്ടുവരെ ഒരു മാസത്തേക്കാണ് ലോക്ഡൗണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. കോവിഡിെൻറ രണ്ടാംവ്യാപനത്തിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തീരുമാനം.
യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം നിലവിൽ യു.കെയിലാണ്. പ്രതിദിനം 20,000 ത്തിൽ അധികം പേർക്ക് കോവിഡ് പുതുതായി സ്ഥിരീകരിക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതും ആരോഗ്യവകുപ്പിെൻറ ജാഗ്രത മുന്നറിയിപ്പും ബോറിസ് ജോൺസണെ ലോക്ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതനാക്കുകയായിരുന്നു. വിദ്യാഭ്യാസം, ജോലി, വ്യായാമം, അവശ്യ സേവനങ്ങൾ തുടങ്ങിയവക്ക് ലോക്ഡൗണിൽ ഇളവ് ലഭിക്കും.
നേരത്തേ വെയിൽസ്, സ്കോട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ മാർച്ച് 23 മുതൽ ജൂൈല നാലുവരെയായിരുന്നു ലോക്ഡൗൺ. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ആദ്യഘട്ട ലോക്ഡൗൺ പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.