ജൂൺ രണ്ട്​ വരെ നൽകിയത്​​ 200 കോടി ഡോസ്​ വാക്​സിൻ; 60 ശതമാനവും ഈ മൂന്ന്​ രാജ്യങ്ങളിൽ

ന്യൂഡൽഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിന്‍റെ ഭാഗമായി ലോകത്താകമാനം കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 200 കോടി ഡോസ് വാക്സിൻ നൽകിയെന്നാണ്​ കണക്ക്​. ഇതിൽ 60 ശതമാനത്തിലേറെ വാക്സിനും നൽകിയത്​ ഇന്ത്യ, ചൈന, യു.എസ് എന്നീ മൂന്ന് രാജ്യങ്ങളിലെ ജനങ്ങൾക്കാണെന്ന്​ ജൂൺ രണ്ട്​ വരെയുള്ള കണക്കുകൾ വിലയിരുത്തി ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു.

ലോകജനസംഖ്യയുടെ 40 ശതമാനവും ഈ മൂന്ന്​ രാജ്യങ്ങളിലാണ്​. ​കോവിഡിനെതിരേയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിനായി മൊത്തം 1100 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്യേണ്ടി വരും.

വാക്സിനേഷനിൽ ചൈനയാണ് മുന്നിൽ. ജൂൺ രണ്ട് വരെയുള്ള കണക്കുപ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്സിൻ ചൈന ജനങ്ങൾക്ക് നൽകിയിട്ടുണ്ട്​. യു.എസിൽ 29.7 കോടി ഡോസ് വാക്​സിൻ ആണ്​ നൽകിയിരിക്കുന്നത്​. മൂന്നാം സ്​ഥാനത്തുള്ള ഇന്ത്യയിൽ 21.6 കോടിയിലേറെ ഡോസ് വാക്സിൻ ഇതിനോടകം ജനങ്ങൾക്ക് നൽകി. ബ്രസീൽ (6.8 കോടി), ജർമനി (5.3 കോടി) എന്നീ രാജ്യങ്ങളാണ് വാക്സിനേഷൻ കണക്കിൽ ഇന്ത്യക്ക്​ പിന്നിലുള്ളത്.

ദിനംപ്രതി കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളിലാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലും മരണനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലും വാക്സിനേഷൻ വേഗത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്​സിനേഷനിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ ഒരു ലക്ഷം പേരിൽ 180 മരണവും യു.കെയിൽ 189 മരണവും ബ്രസീലിൽ 221 മരണവും ഇസ്രായേലിൽ 74 മരണവും ഇന്ത്യയിൽ ലക്ഷം പേരിൽ 25 മരണവുമാണ്​ റി​പ്പോർട്ട് ചെയ്യപ്പെടുന്നത്​. ​ വിവിധ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താൽ ആഗോളതലത്തിൽ വാക്സിനേഷൻ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും റിപ്പോർട്ട്​ സൂചിപ്പിക്കുന്നു. 

Tags:    
News Summary - ndia, China and US account for 60% of vaccine doses administered globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.